Friday, March 24, 2017

തണുപ്പിന്റെ മാമലയില്‍ കൊടികുത്തിമലയിലെ കാഴ്ച്ചകൾ

കൊടികുത്തിമലയില്‍ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ?
കൊടികുത്തി മലയിലെ സൂര്യോദയം കണ്ടിട്ടുണ്ടോ ?
നീല മേഘങ്ങള്‍ പുഞ്ചിരിക്കുന്നത് കണ്ടിട്ടുണ്ടോ ?
വെളുത്ത മേഘങ്ങളുടെ പറക്കല്‍ കണ്ടിട്ടുണ്ടോ ?
ആനപ്പുല്ലിന്റെ നൃത്തം കണ്ടിട്ടുണ്ടോ ?
കോടമഞ്ഞ്‌ തലോടുന്നത് കണ്ടിട്ടുണ്ടോ?
പാറക്കെട്ടുകളുടെ മറുക് കണ്ടിട്ടുണ്ടോ ?
മയിലുകളുടെ കൂവല്‍ കേട്ടിട്ടുണ്ടോ ?
ജീവിതം ഒരത്ഭുതമായി മാറുന്നത് കണ്ടിട്ടുണ്ടോ ?
മാറി മറിയുന്ന കാലാവസ്ഥ കണ്ടിട്ടുണ്ടോ ?
ആത്മാവ് ഹൃദയത്തോട് കൊഞ്ചുന്നത് അറിഞ്ഞിട്ടുണ്ടോ ?
ഇല്ലെങ്കിലും ഉണ്ടെങ്കിലും വന്നോളൂ ..
കൊടികുത്തി മലയിലേക്കു ....
ഊട്ടി പോലെ സുന്ദരമായ ഒരു സ്ഥലമുണ്ട് മലപ്പുറം ജില്ലയിൽ. അതാണ്‌ കൊടികുത്തിമല. ഊട്ടിയോട് ഏറെ സമാനതകൾ ഉള്ളത് കൊണ്ട് മലപ്പുറം ജില്ലയുടെ ഊട്ടിയെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. വിസ്മയിപ്പിക്കുന്ന പ്രകൃതി സൌന്ദര്യം കൊണ്ട് അനുഗൃഹീതമാണ് കൊടികുത്തിമല. മരതക കാന്തി വാരിയണിഞ്ഞ് പെരിന്തൽമണ്ണ കൊടികുത്തിമല.
ഊട്ടിയുടെ കുളിരും, കൊഡൈകനാൽ ആത്മഹത്യാ മുനമ്പിൻറെ ഭയാനതയും, പ്രകൃതി സ്നേഹികൾക്ക് മുന്നിൽ ഒരേസമയംതുറന്ന് കാട്ടി കാഴ്ച്ചയുടെ നിറ വസന്തവുമായി പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം. കോടമഞ്ഞു പുതഞ്ഞ മലമടക്കുകൾക്കുമീതെ കടൽ നിരപ്പിൽ നിന്നും 1800 അടിയോളം ഉയരത്തിൽ ഈ സ്വർഗീയാരാമത്തിലെത്തുന്നവർക്ക് കാഴ്ച്ചയുടെ വസന്തം തീർത്ത് പച്ചപുൽ വിരിച്ച കുന്നിൻ പുറങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവിയും തരുന്ന നയനമനോഹാരിത വാക്കുകൾക്കുമതീതമാണ്..
കുന്നിന്നു മീതെ കെട്ടിയ വാച്ച് ടവറിന്നു മുകളിലേറിയാൽ മലപ്പുറം ജില്ലയുടെയും പാലക്കാട് ജില്ലയുടെയും ഒട്ടു മിക്ക ഭാഗങ്ങളും കാഴ്ച്ചയിലെത്തും. താഴെ അലസമായൊഴുകുന്ന കുന്തിയും അങ്ങുദൂരെ പ്രകൃതി കെട്ടിയ വെള്ളികൊലുസു പോലെ നിളയുടെ നേർത്ത കാഴ്ചയും താഴ് വാരത്തെ തഴുകിയെത്തുന്ന കുളിർകാറ്റിൽ മെല്ലെ വന്നു പൊതിയുന്ന കോടമഞ്ഞും ഭൂമിയിലെ സ്വർഗീയ തീരം തീർക്കും പ്രകൃതി സഞ്ചാരികൾക്കിവിടെ. കൊടികുത്തിമലക്ക് കിഴക്ക് ഭാഗം കൊഡൈകനാൽ ആത്മഹത്യാ മുനമ്പിനെ വെല്ലുന്ന ആത്മഹത്യ മുനമ്പും, സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം തീർക്കുന്ന കൊടികുത്തിമലക്ക് ഈ പേരുകിട്ടാൻ കാരണം മലബാർ കിഴടക്കിയ ബ്രിടീഷ് ആർമി ഇവിടെയാണെത്രേ കൊടി നാട്ടിയത് .... കൊടികുത്തിമലയെ കുറിച്ച് പറഞ്ഞത് ഇത്തിരി പറയാനും കാണാനും ഒത്തിരി യുണ്ടിവിടെ. പ്രകൃതി സഞ്ചാരികൾക്കായൊരുക്കിയ ഈ മനോഹര കാഴ്ചകൾ നിറഞ്ഞ കൊടികുത്തിമല ഈ മഴകാലത്ത് പച്ചപ്പിൻറെ സുന്ദര പരവതാനിയിട്ട് പ്രകൃതി സ്നേഹികളെ മാടിവിളിക്കുന്നു..
പെരിന്തൽമണ്ണയിൽനിന്ന് മേലാറ്റൂർ റോഡിൽ കാര്യാവട്ടത്തുനിന്ന് വെട്ടത്തൂർ റോഡ് വഴി ആറുകിലോമീറ്റർ യാത്ര ചെയ്താൽ തേലക്കാട്ടെത്തും. തേലക്കാട്ടുനിന്ന് പോബ്‌സൺ എസ്റ്റേറ്റിനുള്ളിലൂടെയാണ് മലയിലേക്കുള്ള റോഡ്. തേലക്കാട്ടുനിന്ന് ആറ് കിലോമീറ്റർ ദൂരമാണ് മലമുകളിലേക്ക്.
കരിങ്കല്ലത്താണി റോഡിലെ മാട്ടറക്കലിൽനിന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാലും മലമുകളിലെത്താം. ഈ വഴി ഓഫ്റോഡിങ്ങ് സവാരിക്ക് വളരെ പ്രസിദ്ധമാണ്‌.
ഈ രണ്ട് വഴികൂടാതെ അമ്മിനിക്കാട്ടുനിന്ന് കൊടികുത്തി മലയിലേക്കെത്താം.നിലവിൽ ഗതാഗതയോഗ്യമായ ഈ റോഡിലൂടെയുള്ളയാത്ര നിങ്ങളെ വളരെ വേഗത്തിൽ‌ കൊികുത്തിമലയിൽ എത്താൻ സഹായിക്കുന്നു.ദേശീയ പാതയിൽ നിന്ന് വെറും 6 കിലോ മീറ്റർ ദൂരത്തിലുള്ള ഇവിടെയെത്താനുള്ള എളുപ്പമാർഗ്ഗവുമിതാണ്.

കാടിന്റെ തണുപ്പും കാഴ്ചകളുമായി വാല്‍പാറ ചുരത്തിലൂടെ ഒരു യാത്ര

ഇത്രയും മനോഹരമായ ഒരു റോഡ്‌ ട്രിപ്പ്‌ റൂട്ട് :ആതിരപള്ളി-പുളിയിലപാറ - മലക്കപാറ-ഷോളയാർ -വാൽപാറ-ആളിയാർ-പൊള്ളാച്ചി ,മറ്റൊന്ന് പറയാനില്ല .പശ്ചിമഘട്ടത്തിലെ മഴകാടുകൾ,തണൽ വിരിച്ച ഇടുങ്ങിയ പാതയിലൂടെ യാത്ര മറ്റൊരു അനുഭവം തന്നെ .ഈ ഇടതൂർന്ന കാടുകൾകിടയിൽ എങ്ങനെ വാൽപാറയിലെ ചായ തോട്ടങ്ങൾ ഉണ്ടായി എന്നത് ഒരു ചരിത്രമാണ്‌.
സഞ്ചാരികളുടെ മനം കവരുന്ന കാഴ്ച്ചയുടെ വിരുന്നൊരുക്കുന്ന താഴ്വരകളും പുൽമേടുകളും തടാകങ്ങളും പൂമരങ്ങളും നിറഞ്ഞ വാൽപാറയുടെ മനോഹരിതക്ക് പുറകിൽ കഠിനാധ്വാനത്തിന്റെ ,സഹനത്തിന്റെ ഒരു ചരിത്രം കൂടി ഉണ്ട് .നാം ഇന്ന് കാണുന്ന തേയില തോട്ടങ്ങൾ പലതും വർഷങ്ങൾക്ക് മുമ്പ് നിബിഡ വനങ്ങൾ ആയിരുന്നു .വന സമ്പത്ത് പിഴുതെടുത്ത്‌ ഒരുക്കിയതാണ് ഈ തോട്ടങ്ങൾ .
വാല്‍പാറ അറിയാമോ?
കേരള തമിഴനാട് അതിര്‍ത്തിയിലെ മനോഹരമായ മലയോര പ്രദേശം.
താഴെ അലിയാര്‍ ഡാം, മുകളില്‍ ഇടതൂര്‍ന്ന കാട്, മല മുകളില്‍ തേയില തോട്ടങ്ങള്‍, വഴിയിലെങ്ങും കണ്കുളിര്‍പിക്കുന്ന കാഴ്ച്ചകള്‍. പ്രകൃതിയുടെ വരദാനമായ ഈ പ്രദേശത്ത് കൂടെ ഒരിക്കലെങ്കിലും കടന്നുപോകുക എന്നത് ഏതൊരു പ്രകൃതി സ്നേഹിയുടെയും ആഗ്രഹമായിരിക്കും.
വാല്‍പാറ എങ്ങനെ എത്തും?
ചാലക്കുടി നിന്നും ആതിരപ്പള്ളി വാഴച്ചാല്‍ വഴി നേരെ പൊള്ളാച്ചി റോഡു വഴി, ആതിരപ്പള്ളിയില്‍ നിന്നും ഒരു അമ്പത് കിലോമീറ്റര്‍ കാണും.[ഏകദേശ കണക്കാണ്] അതില്‍ മുക്കാലും ഷോളയാര്‍ റിസര്‍വ്ട് ഫോറെസ്റ്റ് ആണ്. സമയമെടുത്ത് ആസ്വദിച്ചു പോകാന്‍ പറ്റിയ റോഡ്‌. നിറയെ വളവുകളും തിരിവികളും പോരാത്തതിന് നിറയെ കുണ്ടും കുഴികളും. കാട്ടിലൂടെ ഉള്ള റോഡുകള്‍ അങ്ങനെ ആവണം എങ്കിലേ കാടിന്റെ ഒരു ഫീലിങ്ങ്സ്‌ കിട്ടൂ.. നിറയെ വന്യജീവികളെ കാണാം. ആന, മാന്‍, കുരങ്ങു, സിംഹവാലന്‍ കുരങ്ങു, പലതരം പക്ഷികള്‍ [പുലിയെ ഞാന്‍ കണ്ടിട്ടില്ല നിങ്ങള്ക്ക് ഭാഗ്യം ഉണ്ടെങ്കില്‍ കാണാം]
വൈകിട്ട് അഞ്ചു മണി കഴിഞ്ഞാല്‍ വാഴച്ചാല്‍ നിന്നും ചെക്ക്‌ പോസ്റ്റ്‌ വഴി വണ്ടികള്‍ കടത്തിവിടില്ല [തിരിച്ചു മലക്കപ്പാറയില്‍ നിന്നും]. അപ്പൊ പ്ലാന്‍ ചെയ്യുമ്പോ രാവിലെ നേരെ വാല്‍പാറ പോയി, തിരിച്ചു വരുമ്പോ ആതിരപ്പള്ളി വെള്ളച്ചാട്ടം കാണുന്നതായിരിക്കും നല്ലത്.
വാല്‍പാറയില്‍ നിന്നും പൊള്ളാച്ചിക്ക് പോകുന്ന വഴിയാണ് വാല്‍പാറ ചുരം. 40 കൊടും വളവുകളിലൂടെ വളഞ്ഞു പുളഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ചുരം.[ഇതിന്റെ മുന്നില്‍ 'ഞമ്മളെ താമരശ്ശേ.......രി ചുരം' ഒക്കെ ശിശു ആണ് ശിശു]
ഭൂമിശാസ്ത്രപരമായി വാൽപാറ ആനമല പർവത നിരകളുടെ ഭാഗമാണ്.1885 പ്രസിദ്ധീകരിച്ച ഇമ്പീരിയൽ ഗസറ്റ് ഓഫ് ഇന്ത്യയിൽ ഈ ഭൂപ്രദേശത്തെ കുറിച്ച് പരാമർശമുണ്ട്. ഇന്ത്യയിൽ കാണുന്ന ഒട്ടു മിക്ക വന്യ ജീവികളും ഇവിടെ വസിക്കുന്നു എന്നാണ് ഒരു പരാമർശം ,അതിങ്ങനെ : "In a District so abundantly supplied with forest, waste land, and hills, it is natural that the fauna should be numerous. Nearly all the larger animals of India are found here — elephant, bison, bear, tiger, leopard, ibex, antelope, deer of several species, hyaena, boar, wolf, etc. ; as also the representative birds of every order. Reptiles abound, and about 100 deaths from snake-bite are reported annually.
ഭാഗ്യവശാൽ ഈ പ്രദേശത്തെ ജൈവ വൈവിധ്യത്തിനു വലിയ നാശം സംഭവിച്ചില്ല എന്നും പറയാം .കാരണം,ഈ പ്രദേശം നാലു സംരക്ഷിത മേഖലകളാൽ ചുറ്റപെട്ടിരിക്കുന്നു .ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണ സങ്കേതം ,ചിന്നാർ വന്യജീവി സംരക്ഷണ സങ്കേതം,ഇരവികുളം നാഷണൽ പാർക്ക്‌,പറമ്പികുളം വന്യജീവി സംരക്ഷണ സങ്കേതംഎന്നിവയാണ് അവ.
രേഖകൾ പ്രകാരം 1846 മുതൽ ആണ് വാൽപാറയിൽ തേയില തോട്ടങ്ങൾ തുടക്കമിടുന്നത് .പിന്നീടു പ്രമുഖ വ്യാപാരിയയിരുന്ന രാമാസ്വാമി മുതലിയാർ വൻതോതിൽ തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചു വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിച്ചു .1884 ൽ കർണാടിക് കോഫീ കമ്പനി ഇവിടെ തേയില തോട്ടങ്ങൾ അരംഭിച്ചുവെങ്കിലും വൻ കച്ചവട നഷ്ടത്തെ തുടർന്ന് കമ്പനി വിഷമത്തിലായി .Edward VII (പ്രിൻസ് ഓഫ് വെയില്സ്)ന്റെ വാൽപാറ സന്ദർശനാർതഥം സൈനികർ ഇവിടേയ്ക്ക് റോഡുകളും ഗസറ്റ് ഹൗസുകളും നിര്മ്മിക്കുകയുണ്ടായി .പക്ഷെ രാജകുമാരന്റെ സന്ദര്ശനം റദദാക്കപെടുകയാണ് ഉണ്ടായത്.ഇക്കാലത്ത് വാൽപാറയുടെ ഭൂരിഭാഗ വും മദ്രാസ് സ്റ്റേറ്റിന്റെ ഭാഗം ആയിരുന്നു.ഇതിന്റെ ഒരു വലിയ ഭാഗം സർകാരിൽ നിന്നും രണ്ടു സായിപ്പന്മാർ 1890-ൽ വിലക്കുവാങ്ങി ,W .വിന്റ്റിൽ ,നൊർഡൻ എന്നിവരായിരുന്നു അവർ.
വൻതോതിൽ വന ഭാഗങ്ങൾ തോട്ടങ്ങൾ ആക്കപെട്ടു .ഈ പ്രദേശത്തെ കൃഷിയിടമാക്കി മാറ്റാൻ ഇവരെ സഹായിക്കാൻ ഒരു വിദഗ്ദൻ ഉണ്ടായിരുന്നു. സി. എ കാർവർ മാർഷ് ! കാർവർ ഒരു വിദഗ്ദനായ പ്ലാന്റർ മാത്രമായിരുന്നില്ല, നാട്ടിലെ തദ്ദേശവാസികളുമായി നല്ല ബസം ഉണ്ടാക്കാൻ കൂടി അദ്ദേഹത്തിന് കഴിഞ്ഞു. Father of anamalais എന്നും കാർവർ അറിയപെടുന്നു.
വാൽപാറയിലെ തോട്ടങ്ങളുടെ സ്ഥാപകൻ എന്നറിയപ്പെടുന്ന കാർ വർ.തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വാൽപാറയിൽ ചെലവഴിച്ച കാർവർ ഊട്ടിയിൽ വെച്ച് മരണപ്പെട്ടു ( 1862- 1934). 1897 ഫെബ്രുവരി മുതൽ 1934 വരെ നീണ്ട 36 വർഷം വാൽ പാറയുടെ പ്ലാന്റേഷൻ വികസനത്തിന് വേണ്ടി
നൽകിയ കാർ വറുടെ മനോഹരമായ സ്മാരകമാണ് ഇന്നത്തെ വാൽ പാറ.
ഇത്തവണ വാൽപാറയിൽ താമസിച്ചത് ഒരു ടീ എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു. മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് ഹോട്ടലുകൾ കുറവാണ് ഇവിടെ. കൂടുതലും സ്വകാര്യ ബംഗ്ലാവുകളോ മറ്റോ ആണ്. ട്രിപ്പ് അഡ്വൈസർ വാൽപാറയിലും പരിസര എദേശങ്ങളിലും 21 താമസ സൗകര്യങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഊട്ടിയെ പോലെ വൻതോതിൽ നഗരവൽക്കരണം നടന്നിട്ടില്ല എന്നതു തന്നെയാണ് വാൽപാറയുടെ ദ്രശ്യ മനോഹാരിത.

Wednesday, March 1, 2017

അതിരപ്പിള്ളി വെള്ളച്ചാട്ടം ആസ്വദിച് വാഗമണ്ണിൽ ചെന്നു പറക്കാം

വാഗമൺ മലനിരകൾക്ക് മുകളിലൂടെ ഒരു പക്ഷിയെ പോലെ പറക്കാം...
പുതിയൊരു യാത്ര പ്ലാൻ ചെയുന്ന തിരക്കിലായിരുന്നു എന്റെ റൂം മേറ്റ് ജെറിൻ, അവൻ ഇപ്പോൾ കമ്പ്ലീറ്റ് ട്രിപ്പ് മോഡിൽ ആണ്. നവംബറിൽ ദുബായി ട്രിപ്പ് കഴിഞ്ഞ അവനു അടുത്ത ട്രിപ്പ് ഒരു വ്യത്യസ്തമാക്കണം എന്ന ആഗ്രമായിരുന്നു. അതുകൊണ്ടു തന്നെ ഒരു സാഹസികത നിറഞ്ഞ ഒരു യാത്ര പ്ലാൻ ചെയ്യാൻ തീരുമാനിച്ചു. അപ്പോഴാണ് മറ്റൊരു ഫ്രണ്ട് ഡാജോ വഴി വാഗമൺ പാരാഗ്ലൈഡിങ്ങ്നെ പറ്റി അറിയുന്നത്. അപ്പൊ തന്നെ തീരുമാനിച്ചു അതൊന്നു ട്രൈ ചെയ്യാൻ. ബുക്കിങ്ങും മറ്റും എല്ലാം ചെയ്തത് ഡാജോ ആണ്. Fly Vagamon ടീം ആണ് ഗ്ലൈഡിങ് സംഘടിപ്പിക്കുന്നത്. അവരെ നേരിട്ട് വിളിച്ച ഡീറ്റെയിൽസ് എല്ലാം ചോദിച്ചു. പിന്നെ അഡ്വാൻസ് കൊടുത് ഞങ്ങ്ൾ 5 പേര് ബുക്ക് ചെയ്തു. ഫെബ്രുവരി 18 നു രാവിലെ 11 മണിക്ക് ഫ്ലൈ ചെയ്യാൻ ഉള്ള സ്ലോട്ട് കിട്ടി.
പക്ഷെ ഒരാഴ്ച മുൻപ് ഞങ്ങളെ നിരാശയിലാക്കി Fly Vagamon ടീമിൽ നിന്നും ഒരു കാൾ വന്നു. കാറ്റ് കൂടുതൽ ആയത്കൊണ്ട് Feb 18 നു ഗ്ലൈഡിങ് നടത്താൻ പറ്റില്ല, 19 നു ഫ്ലൈ ചെയ്യാൻ അമ്പതു ശതമാനം മാത്രം ചാൻസ് ഉള്ളു. അത് ഞങ്ങളെ ശെരിക്കും നിരാശരാക്കി. പിന്നെ അടുത്ത ആലോചന പോകണോ വേണ്ടയോ എന്നായി. ഒടുവിൽ രണ്ടും കൽപ്പിച്ച Feb 17 നു ബാംഗ്ലൂർ നിന്നും പോകാൻ തീരുമാനിച്ചു. അങ്ങനെ വെള്ളിയാഴ വൈകുന്നേരം ബാംഗ്ലൂർ നിന്നും ബസ് കേറി. ശനിയാഴ്ച രാവിലെ 6 മണിക്ക് തൃശൂർ എത്തി. റൂംമേറ്റ് ജെറിന്റെ വീട് തൃശൂർ ആയത് കൊണ്ട് ശനിയാഴ്ച അവിടെ ഫുൾ കറങ്ങാൻ തീരുമാനിച്ചു. 11 മണിക്ക് അവന്റെ വീട്ടിൽ നിന്നും ഇറങ്ങി, യാത്ര തുമ്പൂർമുഴി തൂക്കു പാലത്തിൽ നിന്നും തുടങ്ങട്ടെ എന്ന് കരുതി.
തുമ്പൂർമുഴി തൂക്കു പാലം
ചാലക്കുടിയില് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന തുമ്പൂര് മുഴി ഡാം വിനോദ സഞ്ചാരികളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. സില്‍വര് സ്‌റ്റോം, ഡ്രീം വേള്‍ഡ് എന്നീ വാട്ടര് തീം പാര്‍ക്കുകളുടെ ഇടയില് കൊച്ചിയില് നിന്ന് 76 കി. മീറ്റര് അകലെയായി തൃശൂര് ജില്ലയില് ചാലക്കുടി പുഴക്ക് കുറുകെയാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. ഡാമിലെ ജലം കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുന്നു. ഡാമിനോടനുബന്ധിച്ച് തീരദേശത്തായി സ്ഥിതി ചെയ്യുന്ന ചിത്രശലഭോദ്യാനം ടൂറിസത്തില് ഇടം പിടിക്കുന്നതാണ്. തുമ്പൂര് മുഴി ശലഭോദ്യാനവും തടയണയും ആസ്വദിക്കാനെത്തുന്നവര്‍ക്ക് മറുകരയിലെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലേക്ക്കടക്കാനായി പുഴക്കുകുറുകെയുള്ള മാര്‍ഗ്ഗമായി തൂക്കുപാലം ഉപയോഗിക്കാം. ചാലക്കുടിപ്പുഴയുടെ സൗന്ദര്യം ഒത്തു ചേര്‍ന്നിടത്താണ് തൂക്കുപാലം. ജില്ലയിലെ ഒന്‍പതാമത്തെയും കേരളത്തിലെ 34-മത്തെയും തൂക്കുപാലമാണ് തുമ്പൂര് മുഴി പാലം ഇരുകരകളിലും വലിയ ഇരുമ്പു വടങ്ങള് ഘടിപ്പിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഒരേസമയം 1200 പേര്‍ക്ക് കാഴ്ച്ചകള് കാണാനുള്ള സൗകര്യമുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാല് 500 പേര്‍ക്കു ഒരേസമയം പ്രവേശനം ലഭിക്കും .24 മീറ്റര് ഉയരവും 185 മീറ്റര് നീളവും 1.5 മീറ്റര് വീതിയുമാണ് തൂക്കു പാലത്തിനുള്ളത് . 5 കോടി രൂപ ചെലവില് നിര്‍മ്മിച്ചപാലത്തിന്റെ നിര്‍മാണ ചുമതല കെല്ലിനായിരുന്നു.
തൂക്കു പാലം കണ്ടതിനു ശേഷം നേരെ വാൽപ്പാറ റൂട്ടിൽ കുറച്ചു ദൂരം പോയി. വേനൽ കാലം തുടങ്ങിയതേ ഉള്ളു എങ്കിലും മരങ്ങൾ മുഴുവനും ഉണങ്ങി നിൽക്കുന്ന അവസ്ഥായിലായിരുന്നു. പോകുന്ന വഴിയിൽ പ്രകൃതി ഭംഗി കണ്ട ഒരു സ്ഥലത്തു വണ്ടി നിർത്തി ഇറങ്ങി. ഏതാനും ഫോട്ടോകൾ എടുത്ത ശേഷം നേരെ അതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടം കാണാൻ വണ്ടി തിരിച്ചു. മഴക്കാലം അല്ലാത്തതിനാൽ വെള്ളം തീരെ കുറായിരിക്കും എന്ന് കരുതിയത്. എന്നാൽ സഞ്ചാരികളെ ഒട്ടും നിരാശപ്പെടുത്താത്ത രീതിയിൽ ആയിരുന്നു വെള്ളച്ചാട്ടം. മഴക്കാലത്തിന്റെ അത്ര പ്രൗഢി ഇല്ലെങ്കിലും മനോഹാരിതക്ക് ഒട്ടും കുറവ് വരാത്ത രീതിയിൽ ഞങ്ങൾക്ക് ആസ്വദിക്കാൻ കഴിഞ്ഞു.ഒരു ഹിന്ദി സിനിമയുടെയും, തമിഴ് സിനിമയുടെയും ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു അവിടെ. അതിരപ്പിള്ളിയിൽ നിന്നും 6 മണിക്ക് തിരിച്ച ഞങൾ രാത്രി 9 മണിക്ക് തൊടുപുഴയിൽ ഉള്ള എന്റെ വീട്ടി എത്തി.
February-19 ഞായർ
രാവിലെ 8:15 നു വീട്ടിൽ നിന്നും യാത്ര തുടങ്ങിയ ഞങൾ 10:15 നു വാഗമൺ suicide point എത്തി.വാഗമൺ ടൗണിൽ നിന്നും 7 km അകലെ ആണ് suicide point. ഞങ്ങളോട് 10:30 നു എത്താൻ ആയിരുന്നു fly waga ടീം പറഞ്ഞത്. Tourisam department 50 കോടി മുതൽ മുടക്കി ഒരു പാർക്ക് പണിയാൻ ഉള്ള പ്രൊജക്റ്റ് നടന്നു കൊണ്ടിരിക്കുകയായിരുന്നു.
റോഡിൽ നിന്നും ഏകദേശം ഒരു 2 km off road പോയാൽ paragliding നടക്കുന്ന സ്ഥലത്തു എത്താം.വാഹനത്തിനു പ്രത്യേക എൻട്രി ഫീസ് ഉണ്ട്. കാറുകൾക്ക് പോകാൻ ഇത്തിരി ബുദ്ധിമുട്ട് ഉള്ള വഴിയാണ്. വെയിൽ കൂടുതൽ ആയത് കൊണ്ടും നടക്കാൻ ഉള്ള മടി കൊണ്ടും ഞങൾ കാർ അകത്തേക്ക് കേറ്റിക്കൊണ്ടുപ്പോകാൻ തീരുമാനിച്ചു. ആദ്യ 1 .5 km റോഡ് വളരെ മോശമായിരുന്നു. ഒടുവിൽ ഞങ്ങൾ സ്പോട്ടിൽ എത്തി.
അവിടെ എത്തിയപ്പോൾ ഞങ്ങൾ വീണ്ടും നിരാശരായി കാരണം കാറ്റ് വീശുന്നത് opposite ഡിറ്റക്ഷന് ആയത് കൊണ്ട് ഇപ്പോൾ fly ചെയ്യാൻ പറ്റില്ല. കാറ്റിന്റെ ദിശ അനുകൂലമാകുന്നത് വരെ കാത്തിരിക്കണം. ആ സമയത് അവിടെ ഒന്നു കറങ്ങാൻ തീരുമാനിച്ചു. വെയിലിന്റെ ചൂട് കൂടി വരുന്നത് കൊണ്ട് അധിക ദൂരം നടന്നില്ല. കൂടുതൽ ദൂരത്തേക്ക് പോകാൻ സെക്യൂരിറ്റി ജീവനക്കാർ സമ്മതിച്ചില്ല, കാരണം രണ്ട് ആഴ്ച മുൻപ് ഒരാൾ അവിടെ നിന്ന് താഴേക്ക് ചാടി suicide ചെയ്തു. അതിനു ശേഷം അവിടേക്ക് ആരെയും കടത്തി വിടുന്നില്ല. പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരുന്നു. ഒരുവിൽ 1 മണി ആയപ്പോഴേക്കും കാറ്റിന്റെ ദിശ ഏകദേശം അനുകൂലമായി വന്നു. ടെസ്റ്റ് ചേട്ടൻ വേണ്ടി ഒരു ഗ്ലൈഡർ ആദ്യം പറന്നു നോക്കി. പക്ഷെ അയാൾക്ക് ഉദ്ദേശിച രീതിയിൽ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല. സാധാരണ രീതിയിൽ പറക്കുന്ന സ്ഥലത്തു തന്നെ ആണ് land ചെയ്യാറ്. പക്ഷെ ഈ ഗ്ലൈഡർക്ക് മുകളിക്ക് പറന്നു പൊങ്ങാൻ സാദിച്ചില്ലാത്ത കൊണ്ട് താഴെ ഏന്തയാർ പോയി ലാൻഡ് ചെയേണ്ടി വന്നു. ഇതുകണ്ടപ്പോൾ ഞാങ്ങൾക്ക് അൽപ്പം പേടി ആയി. എന്നാലും ഫ്ലൈ ചെയ്യാൻ തന്നെ തീരുമാനിച്ചു .ഞങ്ങൾ 6 പേരുണ്ടായിരുന്നു. അച്ഛനും ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു. fly ചെയ്യാൻ വേണ്ടി വന്നതായിരുന്നെങ്കിലും സമയക്കുറവു മൂലം അത് സാധിച്ചില്ല. ശെരിക്കും അച്ഛനായിരുന്നു ഞങ്ങളെക്കാൾ കൂടുതൽ ഉത്സാഹം. ആദ്യം ജിനോ fly ചെയ്തു , പിന്നെ ജെറിൻ. അടുത്തത് എന്റെ ഊഴം ആയിരുന്നു. ബെൽറ്റും ജാക്കറ്റും എല്ലാം ഇട്ടു റെഡി ആയിട്ടിരുന്നു. ഗ്ലൈഡറും നമ്മുടെ ഒപ്പം ഉണ്ടാകും, അവരാണ് എല്ലാം കണ്ട്രോൾ ചെയുന്നത്. നമ്മൾ ഫ്രീ ആയിട്ട് ഇരുന്നാൽ മതി. ഒടുവിൽ ആ നിമിഷം വന്നെത്തി ഞാൻ ഇതാ പറക്കാൻ പോകുന്നു, 1.....2.....3 റൺ. അങ്ങനെ സൂയിസൈഡ് പോയിന്റിന്റെ അറ്റത് നിന്നും പറന്നു പൊങ്ങി. പറന്ന് പൊങ്ങി കഴിയുമ്പോൾ ആദ്യം കാണുന്ന ഒരു view ഒട്ടും പറഞ്ഞ അറിയിക്കാൻ പറ്റാത്ത വിധം മനോഹരമാണ്. സമയം ഉച്ചക്ക് 2:30 ആയെങ്കിലും ഒട്ടും ചൂട് തോന്നിയില്ല. നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ഒരു പായ് കപ്പൽ നിയന്ത്രിക്കുന്നത് പോലെ glider ദിശ പതുക്കെ മാറ്റി. ഇപ്പോഴത്തെ കാഴ്ച അതിലും മനോഹരമായിരുന്നു, കാരണം നമ്മൾ പോകുന്നത് തേയില തോട്ടത്തിന്റെ മുകളിലൂടെ ആണ്. താഴെ മുഴുവൻ നല്ല പച്ചപ്പ് നടുവിലായി ചെറിയൊരു കുളവും. Glider കാഴ്ച്ചകളെപ്പറ്റി ചേരിയെ വിവരം തന്നുകൊണ്ടിരുന്നു. താഴെ കാണുന്ന scenary പല സിനിമകളുടെ ലൊക്കേഷൻ ആണ്. ഇയോബിന്റെ പുസ്തകത്തിലെ മാനെ എന്ന പാട്ട് പൂർണ്ണമായും ഇവിടെ ആണ് ചിത്രീകരിച്ചിരിക്കുന്നത്. 20 മിനിറ്റ് പറന്നതിനു ശേഷം അവസാനം ലാൻഡ് ചെയ്തു. വളരെകാലം ആയിട്ടുള്ള എന്റെ ആഗ്രഹം അങ്ങനെ സാധിച്ചിരിക്കുന്നു. എനിക്ക് ശേഷം ഡിജോയും, ഡാജോയും fly ചെയ്തു. അവസാനം 3 മണിക്ക് ഞങ്ങൾ അവിടെ നിന്ന് തിരിച്ചു പൊന്നു.
Paragliding in Wagamon
• കഴിഞ്ഞ 14 വര്ഷം ആയിട്ട് വാഗമണിൽ ടൂറിസം ഡിപ്പാർട്മെന്റ് പാരാ ഫെസ്റ്റ് നടത്തുന്നുണ്ട്.
• ഞങ്ങളുടെ ഫ്‌ളൈ ഓർഗനൈസ് ചെയ്തത് Fly Vagamon team.
• 20 മിനിറ്റ് ഫ്ലൈ ചെയ്യാൻ ഒരാൾക്ക് 3500 രൂപ ആണ് റേറ്റ്. ഓൺലൈൻ വഴി ബുക്ക് ചെയാം അല്ലെങ്കിൽ നേരിട്ട് സ്പോട്ടിൽ വച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്.
• fly ചെയുമ്പോൾ ഗ്ലൈഡേർഡും ഒപ്പം ഉള്ളതുകൊണ്ട് ഒട്ടും risky അല്ല.
• സൗത്ത് ഇന്ത്യയിൽ പാരാഗ്ലൈഡിങ് ഉള്ള മൂന്നു സ്ഥലങ്ങൾ ഗോവ, പൂനെ, വാഗമൺ.
• ഫ്ലയിങ് പൂർണമായും കാലാവസ്ഥയെ അനുസരിച്ച ആണ് ഇരിക്കുന്നത്. മെയിൻ സീസൺസ് ഫെബ്രുവരി പകുതി മുതൽ മാർച്ച് അവസാനം വരെ.

കൊല്ലി ഹില്‍സ്; 70 ഹെയര്‍പിന്‍ വളവുകളുമായി ഒരു ചുരം;

Image may contain: outdoor and nature
കൊല്ലി ഹില്‍സ്; 70 ഹെയര്‍പിന്‍ വളവുകളുമായി ഒരു ചുരം; ‘മരണത്തിന്റെ മല’ മുകളില്‍ കാത്തിരിക്കുന്നത് മനോഹരമായ ആകാശഗംഗ.
പശ്ചിമഘട്ട മലനിരയിലെ വന്യമനോഹര മലയാണ് തമിഴ്‌നാട്ടിലെ കൊല്ലി മല. മരണത്തിന്റെ മലയെന്ന് പേര് ധ്വനിപ്പിക്കുന്ന ഒന്ന്. 70 കൊടിയ വളവുകളുള്ള ചുരം താണ്ടി മുകളിലെത്തിയാല്‍ മനോഹരമായ വെള്ളച്ചാട്ടം ആകാശ ഗംഗ. തമിഴ്‌നാടിന്റെ മധ്യഭാഗത്ത് നാമക്കലില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് കൊല്ലി ഹില്‍സ്. മനോഹരമായ വനമേഖലയ്ക്ക് നടുവിലാണ് പ്രദേശം. സമുദ്രനിരപ്പില്‍ നിന്ന് 1300 മീറ്റര്‍ ഉയരത്തില്‍ സഹ്യന്റെ തലയെടുപ്പായി ഉയര്‍ന്നു നില്‍ക്കുന്നു.
ബൈക്ക് യാത്രികരുടേയും ട്രക്കേഴ്‌സിന്റെയും ഇഷ്ടകേന്ദ്രത്തിലേക്ക് എത്തിപ്പെടാന്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. സെന്തമംഗലത്ത് നിന്ന് 30 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൊല്ലി മലയുടെ മുകളിലെത്താം. ഈ മുപ്പത് കിലോമീറ്റര്‍ യാത്രയില്‍ 70 ഹെയര്‍പിന്‍ വളവ്. എല്ലാ 200 മീറ്ററിലും മിക്കവാറും കൊടും വളവുകള്‍.
കാലാവസ്ഥ യാത്രക്കിടയില്‍ മാറികൊണ്ടേയിരിക്കും. കാഴ്ചകളും. യാത്രക്കിടയില്‍ സെമ്മടുവിലെത്തും. അവിടെ ഒരു വാച്ച്ടവര്‍ ഉണ്ട്. ആകാശ കാഴ്ചകള്‍ കാണാം. ചെറിയ വെള്ളച്ചാട്ടത്തിലേക്ക് നീങ്ങും മുമ്പ് അരപ്പാലീശ്വര്‍ ക്ഷേത്രം കാണാം. പിന്നീട് യാത്ര തുടരുമ്പോള്‍ കൊല്ലിപ്പാവെ അമ്മന്‍ ക്ഷേത്രം, മുരുകന്റെ ക്ഷേത്രം തുടങ്ങിയവയും കടന്നു പോകണം. തമിഴ് പഴയകാലകൃതികളായ ചിലപ്പതികാരത്തിലും മണിമേഖലയിലുമെല്ലാം കൊല്ലിമലയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
രണ്ട് മണിക്കൂര്‍ വേണം ചുരം താണ്ടി ഏറ്റവും മുകളിലെത്താന്‍. കൊല്ലിമലയുടെ മുകളില്‍ ആകാശ ഗംഗ കാത്തിരിക്കുന്നു. രണ്ട് മലകള്‍ക്ക് ഇടയിലൂടെ ആകാശഗംഗ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നു. ചെങ്കുത്തായ ഈ ചെരുവിലെ വെള്ളച്ചാട്ടവും വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അറപ്പാലീശ്വരന്‍ ക്ഷേത്രത്തിലെ ശിവന്റെ കാരുണ്യത്താല്‍ ഔഷധഗുണമുള്ള വെള്ളമാണ് താഴേക്ക് വരുന്നതെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നു.
കാഴ്ചയുടെ കാര്യത്തില്‍ വര്‍ണനാതീതമാണ് ആകാശ ഗംഗയും കൊല്ലിമലയും. അധികം സഞ്ചാരികള്‍ വന്നെത്താത്ത പ്രദേശം. യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ ഒരുക്കി കൊല്ലിമല ഉയരത്തില്‍ കാത്തിരിക്കുന്നു.
ആകാശ ഗംഗ വെള്ളച്ചാട്ടത്തേക്കുറിച്ച്
എല്ലാ വശവും മലകളാല്‍ ചുറ്റപ്പെട്ട അതിമനോഹരമായ വെള്ളചാട്ടമാണ്‌ ആകാശഗംഗ. വിവിധ തട്ടുകളിയുള്ള ഈ വെള്ളച്ചാട്ടത്തില്‍ അയരു നദിയില്‍ നിന്നുള്ള വെള്ളം 300 അടി മുകളില്‍ നിന്നുമാണ്‌ താഴേക്ക്‌ പതിക്കുന്നത്‌. അറപ്പാലീശ്വരര്‍ ക്ഷേത്രത്തിന്‌ സമീപത്തായാണ്‌ ആഗാശ ഗംഗ വെള്ളച്ചാട്ടം. ക്ഷേത്രത്തില്‍ നിന്നും വെള്ളച്ചാട്ടത്തിന്റെ അടിയിലേയ്‌ക്കെത്താന്‍ ആയിരത്തിലേറെ പടികളാണുള്ളത്‌.
കൊല്ലിമലയിലെ വ്യൂ പോയിന്റുകളെക്കുറിച്ച്
കൊല്ലി മലനിരകളിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത രണ്ട്‌ വ്യൂ പോയിന്റുകളാണ്‌ സീകുപാറയും സേലര്‍ നാടും. അധികം അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്തതിനാല്‍ ഈ രണ്ട്‌ സ്ഥലങ്ങളും സ്വകാര്യത എറെയുള്ളതും മലീനകരണം വളരെ കുറഞ്ഞതുമായ സ്ഥലങ്ങളാണ്‌.
വേനല്‍ക്കാലത്ത് പോകാന്‍ പറ്റിയ സ്ഥലം
കൊല്ലി മല ഏത്‌ സീസണിലും സന്ദര്‍ശന യോഗ്യമാണ്‌. വര്‍ഷകാലത്ത്‌ സന്ദര്‍ശനം ഒഴിവാക്കുന്നതായിരിക്കും ഉചിതം. മഴ ചിലപ്പോള്‍ പ്രകൃതി ഭംഗി ആസ്വദിക്കുന്നത്‌ തടസ്സപ്പെടുത്തിയേക്കും. എല്ലാ ഘടകങ്ങളും പരിഗണിക്കുകയാണെങ്കില്‍ വേനല്‍ക്കാലമാണ്‌ കൊല്ലി മല സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.
കൊല്ലിമലയില്‍ എത്തിച്ചേരാന്‍
റോഡ്‌ മാര്‍ഗം വളരെ എളുപ്പത്തില്‍ കൊല്ലി മലയില്‍ എത്തിച്ചേരാം. ചെന്നൈയില്‍ നിന്നും സേലത്തു നിന്നും ബസുകള്‍ എപ്പോഴും ലഭിക്കും. സേലത്തു നിന്നും ചെന്നൈ, മധുരെ ,ട്രിച്ചി എന്നിവടങ്ങളിലേയ്‌ക്ക്‌ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ലഭിക്കും. കൊല്ലി മലയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍ സേലം ആണ്‌.

മനം കുളിരുന്ന കാഴ്ച്ചകളുമായി യെർക്കാട്

"ചില യാത്രകള്‍ തികച്ചും അവിചാരിതം മാത്രമാകും ..ഒട്ടും പ്രതീക്ഷികാതെ ഒരു പ്ലാനും ഇല്ലാതെ പല പല നല്ല യാത്രകളും എനിക്ക് ഉണ്ടായിട്ടുണ്ട് ..അതില്‍ ഒന്നായിരുന്നു തമിഴ്നാട്‌ സേലം യെര്‍കാട് എന്ന സ്ഥലത്തേക് പോയത് "
ഒരു അലസമായ ബുധനഴ്ച(mar9) ഉച്ച തിരിഞ്ഞു ഭക്ഷണം കഴിച്ചു ലാപ്ടോപില്‍ കുത്തി പിടിച്ചു എടിടിങ്ങും പാട്ടുമായ് നേരം തള്ളി നീക്കികൊണ്ടിരികണ നേരം ഒരു 2.15 ആയി കാണും മൊബൈല്‍ റിംഗ് ചെയ്യുന്നതു കേട്ടു എടുത്തു നോക്കിപോ നമ്മടെ kiren ചേട്ടന്‍(എന്റെ ഒരു ചങ്ങാതി ആണ് ട്രിപ്പുകള്‍ ഒക്കെ പോകുമ്പോ എന്നെ വിളിക്കും ) ഞാന്‍ ഫോണ്‍ എടുത്തു ഹലോ പറഞ്ഞു ..അപോ തന്നെ വേറെ ഒന്നും ചോകാതെ ആള് എന്നോട് ചോച്ച്‌ "തമിഴ്നാട്‌ പോവാ ആള്‍ടെ ഫ്രണ്ടിന്റെ കല്യാണം വ്യാഴാഴ്ച ആണ് കല്യാണം ഞായറാഴ്ച്ച reception..ഇടക് 2 ദിവസം ഒഴിവാണ് ആ ദിവസം കൊടൈകനാല്‍ അല്ലെങ്ങി യെര്‍കാട് ട്രിപ്പ് പോകാം
ഫ്രീ ആയിട്റ്റ്, 2 കാര്‍ പോകുന്നുണ്ട് വരുന്നെങ്ങി ഇപോ പറ .. ഞാന്‍ 5മിനിറ്റ് കഴിഞ്ഞ വിളികം എന്ന് പറഞ്ഞു .. എനികെന്തോ അറിയതവര്ടെ കല്യാണത്തിന് പോകുവാന്‍ ഒരു മടി ..പിന്നെ 4 ദിവസം ..ഉമ്മറത്ത്‌ അമ്മ പുളി തൊണ്ട് പോളികനുണ്ടായ് ..ഞാന്‍ അമ്മോട് ചോച്ച്‌ തമിഴ്നാടില്‍ക്ക് ഒരു ട്രിപ്പ്‌ ഇണ്ട് ..അമ്മ അപോ ചോച്ച്‌ എന്നാ തിരിച്ച വരാ?? .. 4 ദിവസം പിടിക്കും .. ആ എന്നാ ശരി ,, പോയിട്ട് വാ..
ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല kiran ചേട്ടനെ വിളിച്ചു എപ്പളാ വരണ്ടേ ?? ആള് ചിരിച്ചോണ്ട് പറഞ്ഞു നീ വരുമെന്ന് എനിക്ക് ഉറപ്പര്നു ,,നീ വേഗം ഇറങ്ങിക്കോ 3 മണിക്ക് ടോള്‍ ന്റെ അവിടെ വാ ..
ഞാന്‍ വേഗം കുളിച്ചു ബാഗ്‌ പായ്ക്ക് ചെയ്തു ..ക്യാമറ ഡ്രസ്സ്‌ എല്ലാം എടുത്ത് വച്ച് എന്റെ കൂടുകരനോട് ഒരു ലിഫ്റ്റ്‌ തരാന്‍ പറഞ്ഞു അവന്‍ ബ്യ്കില്‍ അവിടെ ആകി ..
2 കാര്‍ ആള്‍കാര്‍ ഉണ്ട് ഒരു കാറില്‍ ഫോടോഗ്രഫെര്സ് ആണ് wedding വര്‍ക്കിനു, കിരണ്‍ ചേട്ടന്റെ കൂട്ടുകാര്‍ആണ് ഞങ്ങള്‍ ഇറങ്ങി പാതിരാത്രിക്ക്‌ eroad കല്യാണ വീട്ടില്‍ എത്തി..പുലര്‍ച്ചെ 4 മണിക്ക് തുടങ്ങും അവിടങ്ങളിലെ ചടങ്ങുകള്‍ ..എല്ലാരും ആ നേരത്ത് എണീറ്റ്‌ വര്‍ക്ക്‌ തുടങ്ങി ..ഉച്ചയോടു കൂടി കല്യാണ ചടങ്ങുകള്‍ തീര്‍ന് ..സാമാന്യം നല്ല ചൂടാണ് eroad ,,ട്രിപ്പ്‌ പോകാം എന്നും പറഞ്ഞു കിരണ്‍ ചേട്ടന്‍ വന്നു ഇങ്ങോട്ട പൂവാ..യെര്‍കാട് അല്ലെങ്ങി കൊടൈകനാല്‍ അല്ലെങ്ങി ഊട്ടി..യെര്‍കാട് അതികം ആരും കണ്ടതില്ല എന്നത് കൊണ്ട് യാത്ര ദൂരം കുരവുല്ലതുകൊണ്ടും എല്ലാരും യെര്കടിനു വോട്ട് ചെയ്തു .. eroadനു ഒരു 100 km ഉണ്ടാകും .അങ്ങനെ അങ്ങോട്ടേക് യാത്ര തിരിച്ചു ..റൂം ഓണ്‍ലൈന്‍ ബുക്ക്‌ ചെയ്തു 750 രൂപ ഡബിള്‍ ബെട്രൂമിന് അങ്ങനെ 3 റൂം ,,ബുക്ക്‌ ചെയ്തു ..
പോകുന്ന വഴി സേലം city ന്നു ഒരു 30 km കാണും .
താഴെ ഒകെ വെറും വരണ്ട കുന്നിന്ചെരുവകള്‍ ആണ് 20 ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട് ..ഞാന്‍ കരുതിയത്‌ മേലെയും എങ്ങനെ ഒകെ തന്നെ വരണ്ടിരികും എന്നാണ്
പക്ഷെ കേറി ചെല്ലും തോറും പച്ചപ്പായ് തുടങ്ങി ..
മേലെ ഇതിപ്പോ തണുപ്പും വന്നു തുടങ്ങി കാറിന്റെ ac ഓഫ്‌ ചെയ്തു വിന്‍ഡോസ്‌ എല്ലാം ഓപ്പണ്‍ ചെയ്ത് ഇട്ടു നല്ല തണുപ്പുള്ള കാറ്റ്..ഞാന്‍ ഈ സ്ഥലത്തെ കുറിച്ച് 1 വട്ടം ആണ് കേട്ടിരിക്കുന്നെ ..പക്ഷെ അതികം അറിവോനും ഇല്ല മേലെ ഒരു ലേക്ക് ഉണ്ടെന്നു പിള്ളേര്‍ പറഞ്ഞ ഒരു ഓര്മ ,അത്രേ ഉള്ളു മേലെ ഇതിപ്പോള്‍ ഏകദേശം ഇരുട്ടി തുടങ്ങി തണുപ്പ് കൂടി വന്നു .. മേലെ ഒരു ചെറിയ ടൌണ്‍ ആണ് ബസ്‌ സ്ടാണ്ടും കടകളും ഒകെ ആയി ..അപ്പോള്‍ ആണ് കിരണ്‍ ചേട്ടന്‍ പറഞ്ഞെ ഒളിമ്പ്യന്‍ അന്തോണി ആദം ഫിലിം ഷൂട്ട്‌ ചെയ്ത സ്കൂള്‍ ഇവിടെ ആണെന്ന് ..പോകും വഴി കണ്ടു ആ കൂറ്റന്‍ സ്കൂള്‍ സമുച്ചയം "Montfort" പൈസ കാരുടെ മാത്രം മക്കള്‍ പഠിക്കുന്ന ഒരു സ്കൂള്‍ .. ഫില്മ്കളില്‍ കണ്ടടുന്ദ് ബോര്‍ഡിംഗ്സ്കൂളില്‍ പഠിക്കാന്‍ പോകുന്ന പിള്ളേര്‍.. ആ ഓര്‍മകള്‍ തരുന്ന യൂണിഫോം ഇട്ടു കുറച്ചു കുട്ടികള്‍ അവിടെ നില്കുന്നത് കണ്ടു..
ഹോട്ടലില്‍ എത്തി .. അവിടെയും കുറെ മലയാളികള്‍ ഉടനെന്ന് മനസിലായ്കാരണം കുറെ കടകളുടെ ബോര്‍ഡുകള്‍ മലയാളത്തിലാണ് ..അന്ന് എല്ലാരും കൂടി സമസരിച്ചു ഇരുന്നു.. അന്നാണ് ഞാന്‍ ശരിക്കും എല്ലാരേം പരിജയപെട്ടത്‌ ,പരിജയമില്ലതോരോട് സ്വതവേ കുറച്ചു മാത്രം സംസാരിക്കുന്ന സ്ഭാവക്കാരന്‍ ആണ് ഞാന്‍ ..അന്ന് ഒറ്റ രാത്രി കൊണ്ട് എല്ലാരും നല്ല കമ്പനി ആയി
പിറ്റേന്ന് രാവിലെ എല്ലാരും എണീറ്റ്‌ .. ചായകുടിക്കാന്‍ ഇറങ്ങി വലിയ ഹോട്ടല്‍ ഒന്നുമില്ല അവിടെ എല്ലാ ഇടത്തരം ഭക്ഷണ ശാലകള്‍ ആണ് , കൂട്ടത്തില്‍ മലയാളികളുടെയും ഉണ്ട് ,രാവിലെ ഒരു മലയാളി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു .. പകല്‍ അത്യവിസ്യം വെയില്‍ ഉണ്ട് കൂടെ തണുത്ത കാറ്റും ,നല്ല സുഗമുള്ള അന്ധരീക്ഷം ,കൂടെ ഉണ്ടായ അരുണ്‍ ചേട്ടന്‍ പറഞ്ഞു ഊട്ട്യേകാലും തണുപ്പ് വരുന്ന സ്ഥലം ആണ് ഇവടെ , തെരക്ക് കുറവായ കാരണം അന്ധരീക്ഷ മലിനീകരണവും കുറവാണ് ..ഉച്ചക്ക് ശേഷം സ്ഥലങ്ങള്‍ കാണാന്‍ ഇറങ്ങാം എന്നാണ് പ്ലാന്‍ ...അത്രേ നേരം റൂമില്‍ ചീട്ടു കളി ഒക്കെ ആയ കൂടി ..ഉച്ചക്ക് ശേഷം കാണാന്‍ ഉള്ള സ്ഥലങ്ങള്‍ ചോദിച്ചറിഞ്ഞു .. ജെന്റ്സ് seat ,ladies സീറ്റ്‌ അങ്ങനെ 2 സ്ഥാങ്ങള്‍ ആണ് കേട്ടെ അവ രണ്ടും വ്യൂ പൊയന്റുകള്‍ ആണ് സാമാന്യം തിരക്കൊന്നും ഇല്ലത്ത സ്ഥലങ്ങള്‍ , വിരലില്‍ എന്നാവുന്ന വണ്ടികള്‍ മാത്രം പാര്‍ക്ക്‌ ചെയ്തട്ടുണ്ട്.
ഇതാണ് ladies സീറ്റ്‌കാര്യമായി ഫോട്ടോസും ഒന്നും എടുത്തില്ല ,അവിടെ നിന്ന് അടുത്ത സ്ഥതെക് ജെന്റ്സ് സീറ്റ്‌ ഒരു കുന്നിന്‍ മുകളില്‍ ആണ് പോകും വഴി ട്രെക്കിംഗ് വഴികള്‍ കാണാം പിന്നെ കുറെ വില്ലാസ് ഒക്കെ പണിതു തുടങ്ങിടുന്ദ് ..അവിടെ ഒരു സ്ഥലത്ത് quadracycle കുറച്ചു കണ്ടു ..അതില്‍ അവിടെ ചുറ്റാന്‍ പറ്റും മനിക്കൂരിനാണ് പൈസ എന്ന് കിരണ്‍ ചേട്ടന്‍ പറഞ്ഞു അവസാനം മേലെ എത്തി ആളൊഴിഞ്ഞ ഒരു സ്ഥലം 1 കച്ചവടക്കാരന്‍ ഉണ്ട് ചോളം ഒകെ കൊടുക്കുന്ന ആള്‍ പിന്നെ നല്ല വ്യൂ ആണ് .. നല്ലൊരു പൂ മരവും ഉണ്ട് അവിടെ ചെറിയ ഒരു അമ്പലവും ,സന്ധ്യ ആകുന്നതിനു മുന്പ് ചുമ്മാ ഫ്രണ്ട്സിന്റെ ഫോട്ടോസ് ഒകെ എടുത്തു മടങ്ങി .കിരണ്‍ ചേട്ടനോട് പറഞ്ഞു നമുക്ക് നാളെ പുലര്‍ച്ചെ വരാം ഇങ്ങോട്ട് എന്ന് .. ആള് സമ്മതിച്ചു .. പിന്നെ ഞങ്ങള്‍ പോയത് വേറെ ഒരു സ്ഥലം പെരര്ഞ്ഞുട അവിടെ രാത്രി ആണ് എത്തിയത് നൈറ്റ്‌ sky എടുക്കാം എന്ന് വിചാരിച്ചു പക്ഷെ അവിടെ എതിപോ ആ സ്ഥലത്തെ നാടുകാര്‍ എന്തോ പന്തികേട്‌ പോലെ തോണി ഒന്നാമത്തെ കേരള registred കാറുകള്‍ ആണ് എന്തേലും പ്രോബ്ലം ഉണ്ടാകുന്നെന്നു മുന്പ് അവ്ടെന്നു മടങ്ങി ..മടങ്ങും വഴി വഴിയില്‍ വല്ല്യൊരു കാട്ടുപോത്ത്..എന്നാ സൈസ് ആണ് അവന്‍ കൂള്‍ ആയിട്ട റോഡ്‌ സൈഡില്‍ റസ്റ്റ്‌ എടുകാന് 2 കാര്‍ അടുതുടെ പോയിട്ടും ഒരു കൂസലും ഇല്ല്യ മൂപര്‍ക്ക് ..അങ്ങനെ റൂമില്‍ തിരകെ എത്തി ഭക്ഷണം കഴിച്ചു .. കിടന്നു.
പിറ്റേ ദിവസം രാവിലെ 5.45 നു അലാറംഅടിച്ചു മനസിലാമാനസോടെ എണീറ്റ്‌.. എന്തെലുമോകെ കാണാന്‍ ഉണ്ടാകണേ എന്ന് മനസ്സില്‍ വിചാരിച്ചു ഇറങ്ങി , നല്ല തണുപ്പാണ് .. ഞാനും കിരണ്‍ ചേട്ടനും കൂടി കാറും എടുത്തു ജെന്റ്സ് സീറ്റ്‌ അഥവാ പകൊട പൊയന്റില്‍ പോയ്‌.. വെളിച്ചം വന്നു തുടങ്ങിയിരുന്നുള്ള് അവിടെ എത്തുമ്പോ ഞാന്‍ കാറിന്റെ വിന്‍ഡോ വഴി പുരതോറ്റ് നോക്കിയതും ഞെട്ടി പോയ്..അവിടെ ആ മല നിരകള്‍ പാല്കടല്‍ ആയിരിക്കുന്നു ..മേഘങ്ങള്‍ വന്നു മൂടിയ മലകള്‍ ..നമ്മള്‍ മേഘങ്ങള്‍ക്ക് മേലെ .. എന്റെ സ്വപ്നതിലെത് പോലെ ഒരു സ്ഥലം .. പണ്ട് കൊളുക്കുമല കാണാന്‍ പറ്റാത്ത കാഴ്ച തികച്ചും യധ്രിചികമായ് കണ്ടപോ സന്തോഷത്തിന്റെ മധുരം കൂടി, വേഗം ക്യാമറ പുറത്തെടുത്തു ക്ലിക്കി ഓരോ നിമിഷവും മാറി മാറി വരുന്ന കഴ്ചകള്‍ കണ്കുളിര്‍ക്കെ കണ്ടു ഫോട്ടോ എടുത്തു .. മെല്ലെ നമ്മുടെ സൂര്യന്‍ ചേട്ടന്‍ അങ്ങ് കിഴക്ക് പാല്കടലില്‍ ഒരു ചുവന്ന പഴം കണക്കെ പൊങ്ങി വന്നു..വെളിച്ചം മഞ്ഞിന്‍ പാളികളിലൂടെ അരിച്ചിറങ്ങി.. മേഘങ്ങള്‍ പയ്യെ മാഞ്ഞു തുദന്ഗീ .താഴെ കുറച്ചു വീടുകള്‍ കാണാം .. പല മരങ്ങള്‍ ...മരങ്ങള്കിടയിലൂടെ സൂര്യന്‍ ഭൂമിയെ ചുംബിച്ചു .. എത്ര മനോഹരമാണ് ഈ കാഴ്ച്ചകള്‍..കണ്ണ് നിറഞ്ഞു പൂയ് ,.. കിരണ്‍ ചേട്ടനും പറഞ്ഞു ഇത്രേ അതികം സുന്ദരമായ സ്ഥലങ്ങള്‍ ഇവടെ ഉള്ളപോള്‍ എന്തിനാണ് എല്ലാരും പുറം രാജ്യങ്ങളില്ക് യാത്ര പോകാന്‍ ഇത്രേ തെരക്ക് പിടികുന്നെ എന്ന് ..സത്യമാണ് നമ്മുടെ മൂക്കിനു താഴെ സംബവികുന്ന മനോഹരമായ കാഴ്ചകള്‍ അആസ്വതിക്കാന്‍ പറ്റാതെ എന്തോകെ രാജ്യത്തു പോയാലും ഒന്നും പ്രത്യേകിച്ച് അസ്വസ്ഥികാന്‍ പറ്റില്ല .. മനസു നിറഞ്ഞു കുറെ ഫോട്ടോസ് കുറെ നല്ല ഓര്‍മ്മകള്‍ .. എല്ലാം കൂടി യെര്‍കാട് തകര്‍ത്തു.... സന്തോഷത്തോടെ ഞങ്ങള്‍ ഉച്ചക്ക് മടങ്ങി .. eroadiലക് ...
"ഓരോ യാത്രകളും ജീവിതത്തിലെ ഓരോ പേജുകള് ആണ് ..ഓരോ പേജുകളും മധുരമുള്ള കുറെ ഓര്‍മകളും "
എല്ലാവര്ക്കും കുറെ നല്ല യാത്രകള്‍ നേര്‍ന്നു കൊണ്ട് നിര്ത്തുന്നു ..

Friday, February 3, 2017

About Us