Friday, February 3, 2017

സാത്താന്‍ മലയിലെ സുലൈമാനി_ഒരു സാഹസിക യാത്ര

ഞങ്ങള്‍ രണ്ട് പേര്‍ കൊള്ളിയാന്‍ പാറ (ഇല്ലിക്കല്‍ കല്ല്‌) ലക്ഷ്യമാക്കി ,അതിനു പുറകു വശത്തു കൂടി ഒരു മലഞ്ചെരുവിലൂടെ നടക്കുകയാണ്. .തലപ്പൊ ക്കത്തില്‍ വളര്ന്നു നില്ക്കു ന്ന പുല്‍ക്കാടുകള്‍ വകഞ്ഞു മാറ്റി ഞങ്ങള്‍ നടന്നു.,ഇല്ലിക്കല്‍ മലയുടെ മുകളില്‍ നിന്നും എവിടെയോ നിന്ന് വെള്ളം ഒഴുകി വരുന്ന ഒരു ചെറു ചാലുണ്ട് .അതാണ്‌ സാത്താന്‍ പാറ1യുടെപുറകിലേയ്ക്ക് എത്തിപ്പെടാനുള്ള വഴി.
ഇടക്ക് ചില മരങ്ങള്‍ ആ പുല്മേ,ട്ടില്‍ വളര്ന്നു നില്ക്കു ന്നു.മരങ്ങളില്‍ കൂറ്റന്‍ ചിലന്തികള്‍ സ്ഫടിക നൂലുകളാല്‍ വല നെയ്തു ഇരയെ കാത്തിരിക്കുന്നു.നോക്കി നടന്നില്ലെങ്കില്‍ ചിലന്തി വല ഭേദിച്ച് കടിയേറ്റ് മടങ്ങേണ്ടി വരാം .കാലെടുത്തു വെയ്ക്കിടത്തെല്ലാം നാഗ വിസര്ജ്യംക ,വാവ സുരേഷ് ഇത് നോക്കി പാമ്പിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും വരെ പറയുമെന്ന് കേട്ടിട്ടുണ്ട്.....കൂറ്റന്‍ പാറകള്‍ അങ്ങിങ്ങായി തലയുയര്തില ന നില്ക്കു ന്നു.പാറകളിലെ ചെറിയ അരുവികളില്‍ കരിന്തേ ളുകള്‍ നക്കിയിട്ടുണ്ടാവാം .അണലിയോ , കരിമൂര്ഖനോ പാറയിടുക്കുകളില്‍ വിഷ ഗ്രന്ഥികള്‍ കൂര്പ്പി ച്ച് ഇരിപ്പുണ്ടാവാം .....
തിരിച് ഇറങ്ങുമ്പോള്‍ വഴി തെറ്റാതെയിരിക്കുവാന്‍ ഞങ്ങള്‍ കുറച്ചു കമ്പുകള്‍ ഓടിച്ച് മരങ്ങളില്‍ കോലങ്ങള്‍ പോലൊക്കെ നാട്ടി വെച്ചു.
ഞങ്ങള്‍ വീണ്ടും നടത്തം തുടര്ന്നു .ഇനി വലിയൊരു പാറയിലൂടെ പിടിച്ചു മുകളിലേയ്ക്ക് കയറണം .കൂടെയുള്ളത് ജ്യേഷ്ഠ നാണ് ആളെ മുന്നില്‍ വിട്ടു.ഞാന്‍ പുറകെ പുള്ളിക്കാരന്‍ പറയുന്ന രീതിയില്‍ കാലുറപ്പിച്ച് മുകളിലേയ്ക്ക് പിടിച്ച് കയറിക്കൊണ്ടിരുന്നു.കുറെ കയറിയപ്പോള്‍ മുകളില്‍ നിന്നും ഒരു അശരീരി വന്നു “ ഇനി താഴേയ്ക്കോ ,വശങ്ങളി ലേയ്ക്കോ നോക്കരുത് ! “ .
എന്ത് ചെയ്യരുതെന്ന് പറയുന്നോ ,അത് അറിയുക എന്നതാണല്ലോ മനുഷ്യ മനസിന്റെ അടിസ്ഥാനസ്വാഭാവങ്ങളിലൊന്നു .ഞാന്‍ കയറിക്കൊണ്ടിരുന്ന പാറയുടെ വലതു വശത്തേയ്ക്ക് ഞാന്‍ നോക്കി.ഒരു വന്മലയുടെ കുത്തനെയുള്ള ചെരുവിലാണ്‌ ഞാനിപ്പോള്‍ , താഴെ കുഴിയില്‍ , കാട്ടിലെവിടെടോ അലറി വിളിച്ചു ഒഴുകുന്ന ഏതോ വെള്ളച്ചാട്ട ത്തിന്റെ ശബദം കേള്‍ക്കാം . കാറ്റ് ഉയരത്തില്‍ വീശി അതിന്റെ രൌദ്ര ഭാവം കാണിക്കുന്നു .
എന്റെ കാലില്‍ ഒരു പെരുപ്പ്‌ അനുഭവപ്പെട്ടു .ആ വിറയല്‍ പെരുവിരലിലൂടെ ചങ്കിലൂടെ സഞ്ചരിച്ചു. കണ്ണില്‍ ചെറുതായി ഇരുട്ട` കയറുന്നുവോ ?കണ്ണില്‍ വന്ന ഇരുട്ടില്‍ ഇല്ലിക്കല്‍ കല്ലിനെ കാണുന്നേയില്ല.ഇരുണ്ട ഒരു ഗ്രഹം ,ഭൂമിയെന്ന് വിളിക്കനാവുന്നില്ല......
കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്പ് , ദിനോസറുകള്‍ അടക്കി വാഴും മുന്പ് ...കൂറ്റന്‍ ഉല്‍ക്കകള്‍ പ്രപഞ്ചത്തിന്റെ ഏതോ കോണില്‍ നിന്നും ഭൂമിയെ ലക്ഷ്യമാക്കി ,പ്രപഞ്ചത്തിന്റെ ഏതോ കോണുകളില്‍ നിന്നും വര്‍ഷിച്ചു കൊണ്ടേയിരുന്നു.
ഉല്‍ക്കകള്‍ വാന ലോകത്ത് നിന്ന് ,സ്വര്‍ഗത്തിലെ ജല തുള്ളികളും ,ലോഹക്കൂട്ടുകളും പേറി ഭൂമിയിലേയ്ക്ക് വീണ്ടും വര്‍ഷിച്ച് കൊണ്ടേയിരുന്നു.കോടാനു കോടി വര്‍ഷത്തെ ഉള്‍ക്കാ പതനം ജലാശയങ്ങളും ,കടലും ,സൃഷ്ട്ടിച്ച്ചു .ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ അന്തരീക്ഷം ഉളവായി.ഭൂമിയില്‍ വന്‍ കരകള്‍ രൂപപ്പെട്ടു.വന്‍കരകള്‍ ഉള്‍പ്പെടുന്ന മഹാ ശിലകള്‍ ഇടക്ക് ഭൂമിക്കടിയില്‍ കൊമ്പ് കോര്‍ത്തു..
അവയുടെ കൂട്ടിയിടി മലകള്‍ക്ക് രൂപം നല്കി്...കൂറ്റന്‍ മലകള്‍,(ഞാന്‍ കയറിക്കൊണ്ടിരിക്കുന്ന ഇല്ലിക്കല്‍ മല പോലും ഇങ്ങനെ കോടാനു കോടി വര്‍ഷത്തെ അവസ്ഥാന്തരങ്ങളിലൂടെയും ,പരിണാമങ്ങളിലൂടെയും നിര്മ്മി ക്കപ്പെ ട്ടവയാണ് )
രണ്ട് കാലില്‍ നില്ക്കു ന്ന നില്കുകന്ന ഒരു ജീവി വര്‍ഗ്ഗം ഏതോ വന്കരയില്‍ നിന്നും പാലായനം ചെയ്യുകയാണ്`.അവര്‍ മരം കൊണ്ട് കപ്പലുണ്ടാക്കി.എങ്ങോട്ടെന്നില്ലാതെ യാത്ര തിരിക്കുക യാണ് .കരയിലെ അടയാളങ്ങള്‍ അവര്‍ക്ക്സുപരിചിതമായി.വീണ്ടും തലമുറകള്‍ കഴിഞ്ഞു പോയി.കരയിലെ മലകള്‍ അവര്‍ക്ക് വഴികാട്ടികളായി, ചിലര്‍ മാനം മുട്ടി നില്ക്കു ന്ന ഒരു വന്‍ മലയിലെ കല്ലിനെ അടയാളക്കല്ലാക്കി (a).അവരുടെ യാത്രകളില്‍ അടയാലക്കല്ലിനെ സാത്താന്‍ പാറ (1) യെന്നു രേഖപ്പെടുത്തി.
മലയുടെ അടുത്തേയ്ക്ക് പോകാനും ,പാറയില്‍ കയറുവാനും അവര്‍ മടിച്ചു.നീലക്കൊടുവേലി വളരുന്ന മലയാണ ത്രെ !.(2) മലയുടെ മുകളിലെ കല്ലില്‍ ഒരു കുളമുണ്ട് , ആ കുളത്തില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ നീലക്കൊടുവേലി പൂക്കും.അതിന്റെ ഇല ഒരു ചെറു ചാലിലൂടെ ഒഴുകി താഴെ മലഞ്ചെരുവിലെത്തുന്നു.അതാണ്‌ ഊരിന്റെ ഐശ്വര്യം.പോകുവാന്‍ പാടില്ല.മലയിലെ കൂറ്റന്‍ കല്ലില്‍ കൊള്ളിയാന്‍ വര്ഷിക്കാ രുണ്ട് ,നരക പാലങ്ങള്‍ (b) കടന്നു നീലക്കൊടുവേലി സ്വന്തമാക്കാന്‍ ആരോ പോകുന്നുണ്ടെന്ന് അര്ത്ഥം !.
ഏയ്‌ .....നീ കയറി വരുന്നില്ലേ??ഹോയ് !!!
ഞാന്‍ കണ്ണ് തുറന്നു …നോക്കുമ്പോള്‍ നില്ക്കു ന്നിടത്ത് നിന്ന് അനങ്ങാനാവാതെ ഞാന്‍ .
ചേട്ടന്റെ വിളിയാണ് .ആള്‍ മുകളില്‍ കയറിയിട്ടുള്ള വിളിയാണ്.
പതുക്കെ കയറി വാടാ..ഇനിയുമുണ്ട് കുറച്ച`കൂടി!
ഞാന്‍ ആ പാറയും കീഴടക്കി.
ഞങ്ങള്‍ ഇല്ലിക്കല്‍ താഴ്വരയില്‍ നിന്ന് കയറാന്‍ തുടങ്ങിയപ്പോള്‍ ഇല്ലിക്കല്‍ കല്ലെന്നു കരുതി കയറിയ മലയാണ്.പക്ഷെ അവിടെ നിന്നപ്പോള്‍ , ചെറുതായി വന്ന കോടമഞ്ഞ് കാറ്റിനൊപ്പം പോയി.മൂന്നു മലകള്‍ക്കപ്പുറം. ഗാംഭീര്യത്തോടെ തലയുയര്ത്തി നില്ക്കു കയാണവന്‍ സാത്താന്‍ പാറയെന്ന ഇല്ലിക്കല്‍ കല്ല്‌.
ഞാനിപ്പോള്‍ നില്ക്കു ന്ന പാറയുടെ കീഴില്‍ ചെറിയൊരു നരിമടയുണ്ട് .ഇല്ലിക്കല്‍ കല്ലിന്നു മുന്നില്‍ കൂടി പോകുമ്പോള്‍ കാണുന്ന ഗുഹയുടെ അത്ര വലിപ്പം ഇല്ല എങ്കിലും ഇങ്ങനെ ഒരു ഗുഹ യെപ്പറ്റി ആരും പറഞ്ഞ് കേട്ടിട്ടുമില്ല.ഇനി ഈ വഴി ഇല്ലിക്കല്‍ കല്ലിനു മുകളിലേയ്ക്ക് കയറുന്ന സാഹസികര്‍ ശ്രദ്ധിക്കുക.ഇപ്പോള്‍ നില്ക്കു ന്ന മലയെ സൌകര്യത്തിനായി ഒന്നാം മലയെന്നു വിളിക്കാം.ഇവിടെയാണ് നരിമടയും ,ഇതിന്റെ വശത്തിന് ഒരു ആള്ക്കു രങ്ങിന്റെ രൂപമാണ് ഉള്ളത്.അടുത്തത് ഒരു കുരിശുമാലയാണ് .ഇല്ലിക്കല്‍ കല്ലിനേക്കാള്‍ പൊക്കം കുരിശു മലയ്ക്ക് ആണെന്ന് തോന്നാം ,അത് ശരിയാണെന്നും തോന്നുന്നു.കുരിശു മലയുടെ ചെങ്കുത്തായ ചെരുവിലൂടെ നടക്കണം ഇനി , ഇവിടെ ഇല്ലി മരങ്ങള്‍ വളര്ന്നു നില്ല്ക്കുന്നു.ഒരാള്ക്ക് മാത്രം നടക്കാവുന്ന ആ ചെരുവിലൂടെ നടന്നു അടുത്ത ഒരു ചെറു മലയിലേയ്ക്ക് എത്താം.അതാണ്‌ രണ്ടാം മല.ഇനിയാണ് നരക പാലങ്ങള്‍ 3തുടങ്ങുന്നത്.ഇല്ലിക്കല്‍ കല്ലിനു മുന്‍ വശത്തു മാത്രമല്ല നരക പാലങ്ങള്‍ ഉള്ളത്.പിന്‍ വശത്തു കൂടി പോകുമ്പോഴും നരക പാലങ്ങള്‍ കടക്കണം.ഒരു നരക പാലം മാത്രമല്ല എന്ന് സാരം.
രണ്ടാം മലയിലേയ്ക്ക് ചെറിയൊരു നരക പാലം ആണുള്ളത്.രണ്ടാം മലക്കും മൂന്നാം മലക്കും ഇടയില്‍ വീണ്ടുമൊരു നരക പാലം ഉണ്ട്.അത് കടക്കാന്‍ ചെറുതായൊന്നു ബുദ്ടിമുട്ടണം.നിരങ്ങി ഇറങ്ങേണ്ടി വരും ഇവിടെ.അത് ചെന്നവസാനിക്കുന്നത് അടുത്തൊരു ചെറു മലയില്‍.ഈ നരകപാലത്തില്‍ ഒരു കരിയാപ്പു മരം വളര്ന്നുക നില്ക്കു ന്നു...ഇനി ഒരു നരക പാലവും ഒരു പാരയുഉം കടന്നാല്‍ ഇല്ലിക്കല്‍ കല്ലിനെ തൊടാം.എന്നാല്‍ അവസാനത്തെ നരക പാലം അതി കഠിനമാണ് .മരണം മുന്നില്‍ കണ്ട് മാത്രം അത് കടക്കാം.ഇത് കടക്കണം എന്ന് ഞാന്‍ ഇത് വായിക്കുന്ന ആരോടും പറയില്ല.അപകടത്തിന്റെ തോത് വളരെ വലുതാണിവിടെ !ഇവിടെ നിന്നാല്‍ ഇല്ലിക്കല്‍ കല്ലിനെ മറ്റൊരു ആങ്കിളില്‍ നമുക്ക് ആസ്വദിക്കുവാ നാക്കും.ഇല്ലിക്കല്‍ കല്ലിനു തൊട്ടടുത്ത് ഉള്ള പാറക കള്ക്ക് എല്ലാം ഒരു മനുഷ്യന്റെ മുഖത്തി നോട്‌ സാമ്യം ഉണ്ട്. ഇല്ലിക്കല്‍ കല്ലിനു തന്നെയും ഹൈന്ദവ വിശ്വാസങ്ങളിലെ ചാത്തന്റെ രൂപവും കാണാന്‍ കഴിയും..എനിക്ക് മാത്രം തോന്നിയതാണോ എന്നും അറിയില്ല ഇതൊന്നും.
അവസാന പാറയും കടന്നു ഇല്ലിക്കല്‍ കല്ലിനു മുകളിലേയ്ക്ക്.അവിടെ നില്ക്കുാമ്പോള്‍ മനസ്സില്‍ ഉണ്ടാവുന്ന ശാന്തയാണ് യതാര്ത്ഥക നീലക്കെടുവേലി യുടെ ഐശ്വര്യം എന്ന് നാം തിരിച്ചറിയുന്നു .....
തിരിച് മലയിറങ്ങുമ്പോള്‍ കയ്യില്‍ ഉണ്ടായിരുന്ന ടെന്റ് ഒന്നാം മലയുടെ നല്ലൊരു ചെരുവില്‍ നാട്ടി.ഞങ്ങള്‍ സുലൈമാനി ഉണ്ടാക്കി.ഇല്ലിക്കല്‍ മലയില്‍ അധികമാരും ചെയ്യാത്ത ഒരു വന്‍ സാഹസികത ഇതാണ്...ഇല്ലിക്കല്‍ മലയില്‍ ,സാത്താന്‍ പാറയുടെ കൈകളില്‍ ,ചിലന്തികളും ,സര്പ്പിങ്ങളും അദ്രിശ്യനായ മലയിലെ ചാത്തനും നോക്കി നില്ക്കെ ആദ്യമായി രണ്ട് മനുഷ്യര്‍ അവിടെ റ്റെന്റടിച്ചു , സുലൈമാനിയുടെ രുചി നുകര്ന്നു .....
Note :
1.ഇല്ലിക്കല്‍ കല്ലിനു സാത്താന്‍ പാറ എന്ന പേരുണ്ടോ എന്ന് കൃത്യമായി അറിവില്ല.വിവര ശേഖരരണം നടത്തിയപ്പോള്‍ പേരറിയാത്ത ഒരാള്‍ പറഞ്ഞ് തന്നതാണ് സാത്താന്‍ പാറ ,കൊള്ളിയാന്‍ (ഇടി മിന്നല്‍ )മല എന്ന പേരുകള്‍.
2.ഇല്ലിക്കല്‍ കല്ലിനു മുകളില്‍ കുടകല്ലിനു ഇടയിലായി ഒരു കുളമുണ്ടെന്നും ,കുളത്തില്‍ 12 വര്ഷലത്തില്‍ ഒരിക്കല്‍ നീലക്കൊടുവേലി പൂത്തു നില്ക്കു മെന്നും ആണ് ഐതിഹ്യം.
a. ഇല്ലിക്കല്‍കല്ലിനെസമുദ്രസഞ്ചാരികള്‍ അടയാളമാക്കിയെന്നു പറയപ്പെടുന്നു...
b.നരകപാലംഎന്നത്.രണ്ട് മലകള്‍ക്ക്ഇടയില്‍ഉള്ള വീതികുറഞ്ഞവഴിയാണ് ഇവിടെഉദ്ദ്യേശിക്കുന്നത്

0 comments:

Post a Comment

About Us